വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് രമേശ് ചെന്നിത്തല

0
508

 

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാര്‍ക്കെതിരെ കേസെടുക്കുന്നത് എവിടുത്തെ നിയമമാണ്. ഇക്കാര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അംഗീകരിക്കാന്‍ ആവില്ല. സാങ്കേതിക പ്രശ്‌നം പരാതിക്കാരന്‍ തന്നെ തെളിയിക്കണമെന്ന വാദം എങ്ങനെയാണ് ശരിയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

താന്‍ ചെയ്ത വോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പോയെന്ന് ആരോപണം ഉന്നയിച്ച തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടറായ എബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആരോപണം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 117 ആം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. രാവിലെ വോട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും ഇതെല്ലാം സാങ്കേതിക തകരാര്‍ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചത്. ഒരു സ്ഥാനാര്‍ത്ഥിക്ക് കുത്തുമ്‌ബോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുമെന്നത് അസാധ്യമാണെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും കമ്മിഷന്‍ വിശദീകരണം നല്‍കിയിരുന്നു.