വയനാടിനെതിരേ അമിത് ഷാ നടത്തിയത് വര്‍ഗ്ഗീയ വിഷംതുപ്പുന്ന പ്രസംഗമെന്ന് മുഖ്യമന്ത്രി

0
37

 

വയനാടിനെതിരായ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടേത് വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രസംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്നലെ വയനാടിനെ ആകെ അപമാനിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗിച്ചത്.
വയനാട്ടിലെ യോഗം കണ്ടാല്‍ പാകിസ്താനിലെ യോഗം പോലെ തോന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വതന്ത്ര സമരത്തില്‍ പങ്കെടുത്താലേ വയനാടിന്റെ ചരിത്രം മനസിലാകൂ.