മൊറട്ടോറിയം നീട്ടി; കടാശ്വാസ വായ്പാ പരിധി ഉയര്‍ത്തി: കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍

0
775

 

കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. വായ്പ പരിധി അന്‍പതിനായിരത്തില്‍ നിന്ന് രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിച്ചു. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക- കാര്‍ഷികേതര വായ്പകള്‍ക്ക് ഇത് ബാധകമായിരിക്കും.
ഇടുക്കി, വയനാട്, കുട്ടനാട് എന്നിവയ്ക്ക് പ്രത്യേക പാക്കേജ് നല്‍കുവാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ട പരിഹാരം നല്‍കുന്നതിന് 85 കോടി രൂപ അനുവദിക്കും. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.