പ്രണയത്തിന്റെ ഒരാഴ്ചക്കാലം

0
127

 

സ്‌നേഹിക്കുന്ന ആത്മാക്കളെ ഒന്നിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലികഴിക്കേണ്ടി വന്ന ‘ബിഷപ്പ് വാലന്റൈന്‍’ ന്റെ ഓര്‍മ്മ ദിവസമാണ് വാലന്റൈന്‍സ് ഡേ.
ഫെബ്രുവരി 14-നാണ് ആഘോഷമെങ്കിലും ഫെബ്രുവരി 7 മുതല്‍ 14 വരെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്.
ഫെബ്രുവരി 7-നാണ് റോസ് ഡേ ചുവന്ന റോസാപ്പൂക്കളും റോസാപ്പൂക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകളും കൈമാറിയാണ് ഇതാഘോഷിക്കേണ്ടത്.
ഫെബ്രുവരി 8-നാണ് പ്രൊപ്പോസ് ഡേ ”ഇനിയുള്ള കാലമത്രയും ഞാന്‍ നിന്നോടൊപ്പം ജീവിക്കും” എന്ന് ആരോടെങ്കിലും പറയാനുണ്ടെങ്കില്‍ അതിന് പറ്റിയദിവസം പ്രൊപ്പോസല്‍ ഡേയാണ്.
ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. സ്‌നേഹിക്കുന്നവര്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് ചോക്ലേറ്റുകള്‍ കൈമാറി ഈ ദിവസം ആഘോഷിക്കുന്നു.
ഫെബ്രുവരി 10-ന് ആഘോഷിക്കുന്ന ടെഡി ഡേയില്‍ സ്ത്രീകള്‍ അവരുടെ ഇഷ്ട ടോയ്‌സിനൊപ്പം സമയം ചിലവഴിക്കുന്നു.
ഫെബ്രുവരി 11 പ്രോമിസ് ഡേ .വാഗ്ദാനങ്ങളുടെ ദിവസമാണ്.
ഫെബ്രുവരി 12 ന് കിഡ്‌സ് ഡേ ആഘോഷിക്കുന്നു. പ്രണയ ചുംബനങ്ങളുടെ ദിവസം.
ഫെബ്രുവരി 13 ഹഗ്ഗ്‌സ് ഡേ. ജീവിതപങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിവസമാണ്.
ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ.പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറി ഇഷ്ടമറിയിക്കാനുള്ള ദിനം.