തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍

0
406

 

തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍. നേരിട്ട് കൊലപാതകത്തില്‍ പങ്കാളികളായവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനീഷ്, വിഷ്ണു , ഹരി, വിനീത് , അഖില്‍ ,കുഞ്ഞുവാവ എന്നിവരാണ് പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പൂവാറില്‍ നിന്നാണ് പോലീസ് പിടി കൂടിയത്.

അഞ്ച് പേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അരുണ്‍, അഭിലാഷ്, റാം കാര്‍ത്തിക്,ബാലു, മുഹമ്മദ് റോഷന്‍ എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇതോടെ കേസിലെ 13 പ്രതികളില്‍ 11 പേരും അറസ്റ്റിലായി. മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

അതേസമയം അനന്തുവിന്റെ കൊലപാതകത്തില്‍ പൊലീസ് ഇടപെടല്‍ വൈകിയെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സം’വത്തിന്മേല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.