ജയസൂര്യയും, സൗബിന്‍ ഷാഹിറിയും മികച്ച നടന്‍മാര്‍: മികച്ച നടി നിമിഷ സജയന്‍

0
413

 

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി) യേയും, സൗബിന്‍ ഷാഹിറി (സുഡാനി ഫ്രം നൈജീരിയ)നെയും, മികച്ച നടിയായി നിമിഷ സജയനേയും ( ഒരു കുപ്രസിദ്ധ പയ്യന്‍, ചോല) തെരഞ്ഞെടുത്തു.

സഹനടനായി ജോജു ജോര്‍ജി(ജോസഫ്)നേയും സഹനടിയായി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി( ഇരുവരും സുഡാനി ഫ്രം നൈജീരിയ) എന്നിവരേയും തെരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച സംവിധായന്‍ ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച).

മികച്ച സംഗീത സംവിധായകന്‍ : വിശാല്‍ ഭരദ്വാജ്
മികച്ച തിരക്കഥാകൃത്ത് : മുഹ്‌സിന്‍ പെരാരി, സക്കറിയ
നവാഗത സംവിധായകന്‍ : സക്കറിയ
പശ്ചാത്തല സംഗീതം : ബിജി പാല്‍
ശബ്ദമിശ്രണം : ഷിനോയ് ജോസഫ്
മികച്ച ചലച്ചിത്ര ഗ്രന്ഥം : മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ചലച്ചിത്ര ലേഖനം : വെള്ളിത്തിരയിലെ അവളും നമ്മളും തമ്മില്‍
മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ്
മികച്ച ഗായിക : ശ്രേയ ഘോഷാല്‍
കലാമൂല്യമുള്ള ചിത്രം : സുഡാനി ഫ്രം നൈജീരിയ
മികച്ച ബാലതാരം : മാസ്റ്റര്‍ മിഥുന്‍
മികച്ച വസ്ത്രാലങ്കാരം : സമീറ സനീഷ്
മികച്ച കഥാകൃത്ത് : ജോയ് മാത്യൂ