കൊല്ലത്ത് തൂങ്ങിമരിച്ച രണ്ടു പെണ്‍കുട്ടികളുടെ മരണം; സംസ്ഥാന ബാലവകാശ കമ്മീഷന്‍ കേസെടുത്തു.

0
228

കൊല്ലത്ത് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ടു പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവം സംബന്ധിച്ച് പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ കളക്ടര്‍, കൊല്ലം സിറ്റി പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് എന്നിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.