കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ തെളിവെടുപ്പു നാടകം തുടരുന്നു. പ്രതി പീതാംബരനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് പുറത്തുവിടുന്ന വാര്‍ത്തകളെല്ലാം സി.പി.ഐ.എമ്മിനെ സംരക്ഷിക്കുന്ന തരത്തിലാണ്. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്യത്തിനുപയോഗിച്ചവയല്ലെന്ന് ആരോപണമുണ്ട്. കോടതിയില്‍ പ്രതികളെ വിട്ടയയ്ക്കും വിധം ദുര്‍ബ്ബലമായ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.
കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കണ്ണൂരിലെ സി.പി.ഐ.എം. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊഫഷണല്‍ അക്രമിസംഘമാണ് കൊല നടത്തിയത്. എന്നാല്‍ പീതാംബരന് കുറ്റം ഏറ്റെടുത്ത് പ്രാദേശികമായി ഒതുക്കാനാണ് നീക്കം,
സി.പി.ഐ.എമ്മിനുള്ളില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന ഭിന്നതയാണ് കൊലയ്ക്കുകാരണമായതെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാരിന്റെ ആയിരദിനത്തിന്റെ ശോഭ കെടുത്താനും തന്നെ പാര്‍ലമെന്റില്‍ മത്സരിപ്പിച്ച് ഒതുക്കാനുമുള്ള നീക്കത്തിനെതിരേ പി. ജയരാജന് ആസൂത്രണം ചെയ്ത കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. രണ്ടു നിര്‍ദ്ധനരായ ചെറുപ്പക്കാരെ ക്രൂരമായി കൊലപ്പെടുത്തി രാഷ്ട്രീയക്കളി നടത്തുകയാണ് സി.പി.ഐ.എം. എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ സര്‍വ്വശക്തനാണെങ്കിലും കണ്ണൂര്‍ ജില്ലാഘടകത്തില്‍ പി. ജയരാജന് പൂര്‍ണ്ണ ആധിപത്യമുണ്ട്. പി. ജയരാജന് അണികള്‍ക്കിടയില്‍ നേടിയ സ്വാധീനത്തിന് തടയിടാന്‍ വ്യക്തികളും ആരോപണം എതിര്‍പക്ഷം ഉയര്‍ത്തിയെങ്കിലും പി. ജയരാജന് കണ്ണൂരില്‍ ശക്തനാണ്. ഇതിന് തടയിടാനാണ് പി. ജയരാജനെ ലോകസഭയിലേക്ക് മത്സരിപ്പിക്കാന്‍ എതിര്‍പക്ഷം ശ്രമം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ ആയിരംദിനത്തില് നാടിനെ പിടിച്ചുലച്ച ഇരട്ട കൊലപാതകം സംസ്ഥാനത്തുടനീളം സി.പി.ഐ.എമ്മിനെതിരേ ശക്തമായ ജനവികാരമുണ്ട്. പട്ടിണിപ്പാവങ്ങളെ ചാവേറാക്കി അധികാരം നിലനിര്‍ത്തുന്ന നേതാക്കളുടെ നിഷ്ഠൂര സംസ്കാരമാണ് ഈ സംഭവത്തിലും വെളിവാക്കുന്നത്. കൊലപാതകരാഷ്ട്രീയം കണ്ണൂരിലെ സി.പി.ഐ.എമ്മിനെ നേതാക്കള്‍ വളര്‍ത്തിയെടുത്ത സംസ്കാരമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നതും തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന കൊല രാഷ്ട്രീയത്തിന്റെ വിഷപ്പാമ്പുകളാണ്.