ഓച്ചിറയില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

0
315

 

രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്നുകാരിയെ ഒരു സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുംബൈയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും പത്ത് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കണ്ടെത്തിയത്. അന്വേഷണ സംഘം മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മുംബൈയില്‍ നിന്ന് ഇരുവരെയും ഇന്നലെ രാത്രിയോടെയാണ് കണ്ടെത്തിയത്. നിരന്തമായി ഇരുവരും യാത്ര ചെയ്തുപോന്നിരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടുപിടിക്കുക എന്നാണ് ഏറെ പ്രയാസകരമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും യുവാവും നാല് ദിവസത്തിന് മുന്‍പാണ് മഹാരാഷ്ട്രയിലെത്തിയത് മുഹമ്മദ് റോഷന്റെ കയ്യില്‍ ബൈക്ക് വിറ്റ് കിട്ടിയ എണ്‍പതിനായിരം രൂപയുണ്ടായിരുന്നു.

ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെയാണ് കാണാതായത്. ഈ മാസം 18ന് രാത്രി പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതില്‍
പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനക്ക് അയക്കും. ഇതിന് ശേഷമാകും കേരളത്തിലേക്ക് കൊണ്ടുവരുന്നത് .