എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

0
736

 

കെ.എസ്.ആര്‍.ടി.സി.യിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളെ ബാധിക്കും. അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി.യിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെ ഏപ്രില്‍ 30-നകം പിരിച്ചുവിടണമെന്ന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. റിസര്‍വ് ഡ്രൈവര്‍മാരുടെ
ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരേ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ അപ്പീലുകളിലായിരുന്നു ഹൈക്കോടതിയുടെ വിധി.

എം. പാനല്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പി.എസ്.സി. പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു