കംപ്യൂട്ടറുകളിലെ ഡാറ്റ നിരീക്ഷിക്കുന്നതിന് സ്‌റ്റേയില്ല

0
317

 

കംപ്യൂട്ടറുകളിലെ ഡാറ്റ നിരീക്ഷിക്കുന്നത് സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.ഇതിന് ശേഷം സ്റ്റേയുടെ കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പൗരന്മാരുടെ സ്വകാര്യതയിലേക്കാണ് കേന്ദ്രം കടന്നുകയറുന്നതെന്ന് ഹര്‍ജികളില്‍ ആരോപിച്ചു.