ഇന്ത്യന്‍ ദന്തഡോക്ടര്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു: മൃതദേഹം കണ്ടെത്തിയത് സ്യൂട്ട്‌കേയ്‌സില്‍

0
113

 

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്‌കേയ്‌സില്‍ ഒളിപ്പിച്ചു. 32കാരിയായ പ്രീതി റെഡ്ഡിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ സിഡ്‌നിയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിലായിരുന്നു കാര്‍ കണ്ടതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു.
പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്‌കെയ്‌സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
ഇതിനിടെ പ്രീതി റെഡ്ഡിന്റെ മുന്‍ കാമുകന്‍ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും പ്രീതിയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.