അമ്പൂരി രാഖി കൊലപാതകം: രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍

0
370

 

തിരുവനന്തപുരം : അമ്പൂരിയിലെ രാഖിയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതിയും, അഖിലിന്റെ സഹോദരനുമായ രാഹുല്‍ പൊലീസിന്റെ പിടിയിലായി. മലയിന്‍ങ്കീഴിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും, കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു.

രാഖിയെ കൊലപ്പെടുത്തിയെന്ന് പ്രതി രാഹുല്‍ പൊലീസിനോട് സമ്മതിച്ചു. കാറില്‍ വെച്ചാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസിലെ മൂന്നാംപ്രതി ആദര്‍ശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.