സ്ത്രീത്വത്തെ അപമാനിച്ചു: ജി.സുധാകരനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

0
91

സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ ഉഷാ സാലി നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു.
2016ല്‍ തോട്ടപ്പള്ളി ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണോത്ഘാടന വേളയില്‍ വേദിയില്‍ ഉണ്ടായിരുന്ന സിപിഎം ബ്രഞ്ച് സെക്രട്ടറി കൂടിയായ ഉഷാ സാലിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് പരാതി. അന്നുതന്നെ സുധാകരനെതിരെ അവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.