സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശം : കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

0
101

 

ശബരിമല വിധിയെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ
നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കൊല്ലം തുളസിയുടെ മാപ്പപേക്ഷയും കോടതി തള്ളി.
ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ചവറ പൊലീസാണു നടനെതിരെ കേസെടുത്തത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണിത്.
വനിതാ കമ്മിഷന്‍ നടപടിയെടുത്തതിനെത്തുടര്‍ന്ന് നടന്‍ കമ്മിഷനിലെത്തി മാപ്പപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണു നേരിട്ടെത്തി മാപ്പപേക്ഷ നല്‍കിയത്. പ്രസ്താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പിന്നീട് പറഞ്ഞു. മാപ്പപേക്ഷ നല്‍കിയെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു കമ്മിഷന്റെ തീരുമാനം.