മേഘാലയയിലെ  ഖനി അപകടത്തില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
762

 

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെത്തി. 200 അടി താഴ്ചയിലാണ് ഖനി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്.

ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ
ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു കോടി ലീറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും സമീപത്തെ നദിയില്‍നിന്നു വെള്ളം വീണ്ടും കയറുന്നതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.