ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായ സംഭവം:രവി പൂജാരിയ്ക്ക്  എതിരായ പരാതിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് നടി ലീന മരിയ

0
95

 

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് നടി ലീന മരിയ.
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല. തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു.
നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത ശേഷം തിടുക്കത്തില്‍ മടങ്ങുകയായിരുന്നു. ഭീഷണിയാണ് ഉദ്ദേശ്യമെന്ന് വ്യക്തമായിരുന്നു.