ചാവേര്‍

0
350

പോളി കെ. പി.

പകലന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കേ,
മാരുതന്‍ നിശബ്ദമായി തുറന്നവാതിലിലൂടെ,
ശത്രുരാജ്യത്തില്‍ നാശം വിതയ്ക്കും
വിമാനംപോല്‍ ഇരമ്പലുമായ് വന്നുനീ,
എന്റിടത്തു കയ്യിലിരുന്നുവൊരു പോരാളിപോല്‍ട
ശംഖുവരയനുസാമ്യമാം നിന്‍മേനിക്ക്
ഊറ്റിയചോര ചുവപ്പ് രാശി നല്കി.
ഒന്ന് രണ്ടടി മുന്നോട്ടുവെച്ച്, രണ്ടുകാലുയര്‍ത്തി,
കുഴല്‍ക്കിണര്‍കുഴിക്കും യന്ത്രംപോല്‍,
കുത്തിയിറക്കിനിന്‍ കുന്തമുന നിര്‍ദ്ദയം.
ചോരയ്ക്കുപ്പകരമെന്തുനീ തരും,
രോഗാണുബീജങ്ങളല്ലാതെ.
പതുക്കെയുയര്‍ന്നു പെട്ടെന്നുതാഴ്ന്ന
എന്‍വലത്തുകൈത്തലത്തിനടിയില്‍
ആ ചാവേര്‍ ജീവന്‍വെടിഞ്ഞു.