ഹൃദ്യം ചിത്രീകരണം പൂര്‍ത്തിയായി

0
106

 

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി.ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഹൃദ്യ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അജിത്, ശോഭ, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ. എ.കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റീന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി. സുരേഷ്‌കുമാര്‍ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഛായാഗ്രഹണം: ആനന്ദ് കൃഷ്ണ: ഗാനരചന: പൂവച്ചല്‍ ഖാദര്‍, സംഗീതം : അജിത് കുമാര്‍, പവിത്രന്‍. എഡിറ്റിംഗ് വിഷ്ണു പുളിയറ,
പി.ആര്‍.ഒ. അജയ്തുണ്ടത്തില്‍.
പാലോട് വനത്തിനുള്ളിലും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു
ചിത്രീകരണം. സമൂഹനന്മയ്ക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് സോഫിയ എന്ന വിധവയുടെ പരിചരണത്തിലെത്തിപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായ സോഫിയ ആ യുവാവിനെ പരിചരിക്കുന്നു. പരിചരണത്തിനിടയിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റു വഴികളിലേക്ക് തിരിയുന്നു. ലോകത്തിന്റെ മുന്നില്‍ ഞെട്ടിപ്പിക്കുന്ന ഒരു സന്ദേശം ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ സ്ഥാപിച്ചുകൊണ്ട് ഹൃദ്യം അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു ആഗോള സിനിമയായിരിക്കുമെന്നതാണ് സംവിധായകന്റെ ആത്മവിശ്വാസം.