പ്രമേഹ രോഗികള്‍ ദിവസവും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണകരമെന്ന് പഠനം

0
119

 

പ്രമേഹ രോഗികള്‍ ദിവസവും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് രക്തത്തിലെ
പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം.
ജേര്‍ണല്‍ ഡയബറ്റീസാണ് പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.
ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പ്രൊഫ. ഗ്ലെന്‍ വാസ്ലി പറയുന്നു. ആസ്‌ട്രേലിയയിലെ സെക്കിന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
വൈറ്റമിന്‍ സി ഗുളികകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണെന്നും പഠനത്തില്‍ പറയുന്നു. വൈറ്റമിന്‍ സി യുടെ കുറവുമാറ്റാന്‍ ഗുളികകള്‍ മാത്രം മതിയാകില്ല. ആഹാരത്തില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടതാവശ്യമാണ്.