സിയാല്‍ ജോലിതട്ടിപ്പ് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

0
1030

 

നെടുമ്പാശ്ശേരി: എയര്‍പോര്‍ട്ടിലേക്ക് പല തസ്തികകളില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നു പരസ്യം നല്‍കി പല വ്യക്തികളും ഏജന്‍സികളും വ്യാപകമായി തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും അതിനു ഉത്തരവാദിത്വമുള്ള. സ്ഥാപനമാണ് തങ്ങളുടേതെന്നും കാണിച്ച് പല ഏജന്‍സികളും വ്യാജപ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിനു പരിഗണിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിശ്ചിത തുകയും ഏജന്‍സികള്‍ വാങ്ങുന്നുണ്ട്.
നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവുകളില്ല. ഭാവിയില്‍ ഒഴിവുണ്ടാകുന്ന സാഹചര്യത്തില്‍ പത്രങ്ങളിലും www. cial.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും അറിയിപ്പുണ്ടാകും. എല്ലാ തസ്തികള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. തൊഴില്‍ തട്ടിപ്പു നടത്തിയ ഏജന്‍സികള്‍ക്കെതിരെ സിയാള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വാഗ്ദാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ pro@cia.aero എന്ന ഇ-മെയിലില്‍ അറിയിക്കണം.