യോഗിയുടെ വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

0
113
LUCKNOW, INDIA - JANUARY 2: Uttar Pradesh Chief Minister Yogi Adityanath speaks during a press conference on January 2, 2019 in Lucknow, India. (Photo by Subhankar Chakraborty/Hindustan Times via Getty Images)

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. മുസ്ലിം ലീഗിനെ വൈറസ് എന്നാരോപിച്ചതടക്കം രണ്ട് ട്വീറ്റുകളാണ് നീക്കിയത്. വൈറസ് പരാമര്‍ശത്തില്‍ ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മൂന്നുദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു മണ്ഡലത്തില്‍ നടത്തിയ റാലി എല്ലാവരും കണ്ടതാണ്. പച്ചമാത്രമായിരുന്നു അവിടെ ദൃശ്യമായിരുന്നത്. കോണ്‍ഗ്രസിന്റെ ഒരു പതാക പോലും അവിടെ കണ്ടില്ല. കോണ്‍ഗ്രസ് പച്ചവൈറസിനാല്‍ ബുദ്ധിമുട്ടുകയാണ്. പച്ചവൈറസ് അതിനെ പിടികൂടിയിരിക്കുകയാണ്- ഇതായിരുന്നു യോഗിയുടെ വിവാദ ട്വീറ്റ്.