പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റയാള്‍ക്ക് 6 മാസം തടവ് ശിക്ഷ

0
14

 

ന്യൂഡല്‍ഹി: 24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റ കേസില്‍ ഉത്തര്‍പ്രദേശിലെ ക്ഷീര കര്‍ഷകന് ആറ് മാസം തടവ്. സുപ്രീംകോടതിയാണ് രാജ് കുമാര്‍ എന്നയാള്‍ക്ക് ശിക്ഷ വിധിച്ചത്. ഇയാളോട് ഉടന്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.

1995ല്‍ നടത്തിയ പരിശോധനയില്‍ 4.6 ശതമാനം മില്‍ക് ഫാറ്റ്, 7.7 ശതമാനം മില്‍ക് സോളിഡ് നോണ്‍-ഫാറ്റ് എന്നിങ്ങനെയായിരുന്നു രാജ് കുമാര്‍ വില്‍പന നടത്തിയ പാലില്‍ കണ്ടെത്തിയത്. 8.5 ശതമാനമാണ് മില്‍ക് സോളിഡ് നോണ്‍-ഫാറ്റ് വേണ്ടത്. കാലിത്തീറ്റയുടെ ഗുണമേന്മയും കാലികളുടെ ആരോഗ്യവും കാരണമാണ് അളവുകളിലെ വ്യത്യാസം ഉണ്ടായതെന്ന് രാജ് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു.

പാല്‍ പ്രാഥമിക ഭക്ഷണമാണെന്നും അപര്യാപ്തത നേരിയ തോതിലാണെങ്കിലും പ്രതി തെറ്റുകാരനാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ് ബോസും ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.