യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

0
126

 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിച്ചിരുന്നത്.

കോളേജിലെ എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്റെ പേരിലാണ് മുന്‍ വിദ്യാര്‍ത്ഥിനി നിഖില ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സേവ് എഡ്യൂക്കേഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ജനകീയ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍ കണ്ടെത്തിയിരുന്നു.