ഇടതുമുന്നണിയുടെ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

  0
  182

   

  തിരുവനന്തപുരം: ഇടതുമുന്നണിയുടെ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നൂറംഗ കോര്‍പറേഷനില്‍ 35നെതിരെ 42 വോട്ടുകള്‍ നേ?ടി?യാ?ണ് എല്‍.ഡി.എഫ് വിജയം.

  ബിജെപി സ്ഥാനാര്‍ഥി എം.ആര്‍.ഗോപനെയും യുഡിഎഫ് സ്ഥാനാര്‍ഥി ഡി.അനില്‍കുമാറിനെയും പിന്തള്ളിയാണ് ശ്രീകുമാര്‍ ജയിച്ചത്. 35 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രയും കൗണ്‍സിലിലുണ്ട്.

  വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരത്ത് പുതിയ മേയറിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.