സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ സത്യം വൈകാതെ തന്നെ തെളിയുമെന്ന്’ടോമിന്‍ ജെ. തച്ചങ്കരി

0
121

 

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ സത്യം വൈകാതെ തന്നെ തെളിയുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. കേസിന്റെ അന്വേഷണം ഏറ്റെടുത്ത ശേഷം ക്രൈം ബ്രാഞ്ച് സംഘം സ്വാമിയുടെ ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ആശ്രമം സന്ദര്‍ശിച്ചതിന് പുറമെ സ്വാമിയുടെ മൊഴിയും രേഖപ്പടുത്തി.

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് സ്വാമി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് സ്വാമിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം അജ്ഞാതര്‍ തീയിട്ട നശിപ്പിച്ചത്. ആക്രമണത്തില്‍ ആശ്രമത്തിന്റെ മുന്‍ഭാഗവും കാറും സ്‌കൂട്ടറും നശിച്ചു.

ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വാമിയേ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്തെങ്കിലും അവിടെയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.