സുഷമ സ്വരാജിന്റെ സംസ്‌കാരം ഇന്ന് 3 മണിക്ക് ദില്ലിയില്‍

0
49

 

മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ അന്ത്യം. ചൊവ്വാഴ്ച രാത്രിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ എത്തിയ അവര്‍ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളെയാണ് സുഷമയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. സുഷമ സ്വരാജിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സുഷമ സ്വരാജിന്റെ സംസ്‌കാരം ഇന്ന് 3 മണിക്ക് ദില്ലിയില്‍ നടക്കും.