സിസ്റ്റര്‍ അഭയ കൊലക്കേസ്: കേസിലെ ഒന്നാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി

0
345

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിചാരണ തുടങ്ങിപ്പോള്‍ കേസിലെ ഒന്നാം സാക്ഷി കൂറുമാറി. അഭയക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്.

അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും ഹോസ്റ്റലിലെ അടുക്കളയില്‍ കണ്ടിരുന്നുവെന്ന നേരത്തേയുള്ള മൊഴിയാണ് അനുപമ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ മാറ്റിയത്. തുടര്‍ന്ന് കോടതി ഇവരെ കൂറ് മാറിയതായി പ്രഖ്യാപിച്ചു.

കേസില്‍ ഏറെ നിര്‍ണായകമായിരുന്നു സിസ്റ്റര്‍ അനുപമയുടെ മൊഴി. കേസില്‍ മറ്റ് സാക്ഷികളുടെ വിസ്താരം പുരോഗമിക്കുകയാണ്.