ഷുഹൈബ് വധം : സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
66

 

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് നേരത്തെ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അതേ സമയം കേസിന്റെ വിചാരണ വേളയില്‍ ഹര്‍ജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.സിബി ഐ അന്വേഷണം വേണം എന്ന ആവശ്യം ബോധ്യപ്പെടുത്തുന്നതിനാവശ്യമായ രേഖകള്‍ ഒന്നും ഹരജിക്കാര്‍ ഹാജരാക്കിയില്ലെന്ന് കോടതി കണ്ടെത്തിയതായി ഗവ.പ്ലീഡര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.