‘പൂതന’ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍

0
138

 

കൊച്ചി: ഷാനിമോള്‍ ഉസ്മാനെതിരായ ‘പൂതന’ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. ഷാനിമോള്‍ തനിക്ക് സഹോദരിയെ പോലെയാണെന്ന് സുധാകരന്‍ . ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചിലര്‍ നുണ പ്രസിദ്ധീകരിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. അടുക്കളയില്‍ കയറിയല്ല വാര്‍ത്ത എടുക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

ജി സുധാകരന്റെ വാക്കുകള്‍:

‘അടുക്കളയില്‍ കയറി ന്യൂസ് പിടിക്കുന്ന ലേഖകന്‍ ഉണ്ടല്ലോ, അത്തരക്കാരെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. നമ്മുടെ സംസാകാരം അതാണ്. നമ്മുടെ അടുക്കളയില്‍ കയറി ന്യൂസ് പിടിച്ച് കൊടുക്കുന്നത് നല്ല മാധ്യമ സംസ്‌കാരമാണോ? ഷാനിമോള്‍ എന്റെ സ്വന്തം സഹോദരിയെ പോലെയാണ്. ഇന്നും ഇന്നലെയൊന്നുമല്ല പത്ത് മുപ്പത് വര്‍ഷമായി. അവര്‍ സെനറ്റ് മെമ്പറും ഞാന്‍ സിന്റിക്കേറ്റ് മെമ്ബറും ആയിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. അവരുടെ ഭര്‍ത്താവ് ഉസ്മാന്‍ എന്റെ അടുത്ത സുഹൃത്താണ്.

ഒരു ശത്രുതയും ഇല്ല. പക്ഷേ കോണ്‍ഗ്രസിലെ കുറച്ച് പേര്‍ അവരെ തോല്‍പിക്കാന്‍ വേണ്ടി പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുകയാണ്. എന്നിട്ട് അതിന് പുറകേ അവര്‍ പോകേണ്ട വല്ല ആവശ്യവുമുണ്ടോ?. മാധ്യമങ്ങളാണ് അടുക്കളയില്‍ കയറി അനാവശ്യമായ വാര്‍ത്ത ഉണ്ടാക്കുന്നത്.’ സുധാകരന്‍ പറഞ്ഞു.