ഷെയ്ന്‍ നിഗമിന്റെ വെയില്‍, കുര്‍ബാനി എന്നീ സിനിമ ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു

0
246

 

ഷെയ്ന്‍ നിഗം നായകനായ വെയില്‍, കുര്‍ബാനി എന്നീ സിനിമ ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം തിരിച്ച് നല്‍കാതെ ഷെയ്‌നുമായി ഇനി സഹകരിക്കില്ല എന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. രണ്ട് സിനിമകള്‍ക്കുമായി 6-7 കോടി രൂപ ഇതുവരെ ചെലവായി.

സ്വബോധത്തോടെ ഒരാള്‍ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ന്‍ ചെയ്യുന്നത്. അമ്മയില്‍ അംഗത്വമെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്നും നിര്‍മ്മാതാക്കള്‍ പരാതിപ്പെടുന്നു.

എല്ലാ സിനിമാ സെറ്റുകളിലും ലഹരിമരുന്ന് പരിശോധന നടത്തണം. സിനിമാ സെറ്റില്‍ അച്ചടക്കം ഇല്ലാത്തതിന്റെ കാരണം ഇതാണ്. ചിലരൊന്നും കാരവാനിലുളളില്‍ നിന്ന് പുറത്ത് ഇറങ്ങില്ല. എല്ലാ കാരവാനുകളും പരിശോധിക്കണം. എല്‍.എസ്.ഡി. പോലെയുള്ള ലഹരികള്‍ ഷൂട്ടിംഗ് സെറ്റില്‍ ഉപയോഗിക്കുന്നതായും നിര്‍മ്മാതാക്കള്‍.