രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് : 95 മണ്ഡലങ്ങളില്‍

0
92

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട് (38), കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുക. 1629 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. കനിമൊഴി , കാര്‍ത്തി ചിദംബരം, പൊന്‍രാധാകൃഷ്ണന്‍, ദയാനിധി മാരന്‍ തുടങ്ങിയ പ്രമുഖര്‍ തമിഴ്‌നാട്ടില്‍ ജനവിധി തേടും.