ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നതായി തൃപ്തി ദേശായി

0
190

 

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നതായി തൃപ്തി ദേശായി. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് തൃപ്തി വ്യക്തമാക്കിയത്. സഹകരിക്കണമെന്ന പോലീസ് അഭ്യര്‍ഥനയോട്, തങ്ങള്‍ സഹകരിക്കുന്നുണ്ടല്ലോ എന്നായിരുന്നു തൃപ്തിയുടെ മറുപടി.

ചൊവ്വാഴ്ച രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്, സംരക്ഷണം നല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.