കിരീടം നേടി ടെന്നീസ് കോര്‍ട്ടിലേക്ക് സാനിയയുടെ തിരിച്ച് വരവ്

0
330

 

ഹൊബാര്‍ട്ട്: കിരീടം നേടി ടെന്നീസ് കോര്‍ട്ടിലേക്ക് ഇന്ത്യയുടെ സാനിയ മിര്‍സയുടെ ഗംഭീര തിരിച്ച് വരവ്. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്‌നോക്ക് സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്‌കോറിനാണ് സാനിയയും ഉക്രൈന്‍ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്.

ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്-ഷുവായ് സാങ് ജോഡിയെയാണ് കലാശക്കളിയില്‍ സാനിയ സഖ്യം തകര്‍ത്ത് വിട്ടത്. സെമിയില്‍ സ്‌ലൊവീനിയന്‍-ചെക്ക് ജോഡിയായ ടമാര സിദാന്‍സെകിനെയും മരിയ ബൗസ്‌കോവയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സാനിയ-കിച്‌നോക്ക് സഖ്യത്തിന്റെ മുന്നേറ്റം.
അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സ വിട്ടു നില്‍ക്കുകയായിരുന്നു. 2017-ലാണ് അവര്‍ അവസാന മല്‍സരം കളിച്ചത്.