പ്രളയം വിതച്ച വയനാട്ടില്‍ രാഹുല്‍ഗാന്ധി എം.പി. സന്ദര്‍ശനം നടത്തും

    0
    39

     

    കല്‍പ്പറ്റ: മഴ ദുരിതം വിതച്ച വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി. ഇന്ന് സന്ദര്‍ശനം നടത്തും. താമരശ്ശേരിയിലും രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്നലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായിടത്ത് രാഹുല്‍ എത്തിയിരുന്നു. വയനാട് മേപ്പാടിയിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. പനമരം, മീനങ്ങാടി, മുണ്ടേരി എന്നിവിടങ്ങളിലും രാഹുല്‍ എത്തും. പ്രളയത്തില്‍ നിന്നും നാടിനെ കരകയറ്റുവാന്‍ എല്ലാ സഹായവുമുണ്ടാകുമെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു.

    ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ദുരന്തമുണ്ടായ പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ജില്ലയിലെ 207 ക്യാംപുകളിലായി 36,000 പേര്‍ കഴിയുന്നുണ്ട്. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.