രാജിവെക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

0
80

 

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ചര്‍ച്ചക്കെത്തിയ മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് പോകില്ല. അടുത്ത ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുംവരെ പദവിയില്‍ തുടരും. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പുതിയ എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്കുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുല്‍ അറിയിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലുള്ള എല്ലാ യോഗങ്ങളും റദ്ദാക്കാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.