ബസ് ചാര്‍ജ് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    0
    66

     

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്ന ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൊവിഡിന്റെ പശ്ചാത്തലത്തിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്തായിരുന്നു ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചത്. എന്നാല്‍ പിന്നീട് ലോക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ നിയന്ത്രണങ്ങള്‍ മാറി. അതുകൊണ്ടാണ് ചാര്‍ജ് വീണ്ടും കുറച്ചത്.

    അതേ സമയം കൊവിഡ് സാഹചര്യത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരുകയാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് നാളെ പരിഗണിക്കും.