പി.എസ്.സി. പരീക്ഷ ക്രമക്കേടില്‍ പ്രതികള്‍ക്കൊഴികെ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്

    0
    186

     

    തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ വിവാദമായ പിഎസ്സി പരീക്ഷ ക്രമക്കേടില്‍ റിപ്പോര്‍ട്ട് നല്‍കി ക്രൈംബ്രാഞ്ച്. പിഎസ്സിക്കാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിവില്‍ പോലീസ് ഓഫീസര്‍ പട്ടികയില്‍ നിന്ന് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

    എസ്എഫ്ഐ നേതാക്കളായ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കൊഴികെ നിയമനം നല്‍കാം. സിവില്‍ പോലീസ് ഓഫീസര്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ് മൂന്ന് പ്രതികളിലൊതുങ്ങുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.