പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാന്‍ കഴിയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍

0
274

 

പ്രവാസികള്‍ക്ക് തിരുവനന്തപുരം: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാന്‍ കഴിയുകയില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ തുറന്നടിച്ചു . നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സുരക്ഷ പ്രവാസികള്‍ക്കു നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.

പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുകയില്ലേ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്തിയത്

പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റൈന്‍ നല്‍കാനാവില്ല. ഇവര്‍ വിമാനത്താവളത്തില്‍ നിന്നും നേരെ വീട്ടിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ പോകണം. അതിഥി തൊഴിലാളികള്‍ക്ക് സുപ്രീം കോടതി അംഗീകരിച്ച ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.