ഭാര്യയെയും മൂത്തമകനെയും കൊലപ്പെടുത്തിയ ശേഷം പോലീസുകാരന്‍ ആത്മഹത്യ ചെയ്തു

0
162

 

പ്രയാഗ്‌രാജ്: ഭാര്യയെയും മൂത്തമകനെയും കൊലപ്പെടുത്തിയ ശേഷം പോലീസുകാരന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗോവിന്ദ് നാരായണ്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ജീവനൊടുക്കിയത്. ഇളയമകനാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ മകന്‍ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയതായി ശ്രദ്ധിച്ചു. അയല്‍വാസികളുടെ സഹായത്തോടെ അകത്തുകയറകയായിരുന്നു.

ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗോവിന്ദ് നാരായണിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ അമ്മയെയും സഹോദരനെയും ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗോവിന്ദ് നാരായണിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ അമ്മയെയും സഹോദരനെയും കൊന്നുവെന്നാണ് മകന്‍ പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.