പിറവത്ത് സംഘര്‍ഷാവസ്ഥ: സഭാ പുരോഹിതന്മാര്‍ അറസ്റ്റ് വരിച്ചു: പളളിയുടെ ചുമതല കലക്ടര്‍ ഏറ്റെടുത്തു

0
17

 

എറണാകുളം: പിറവം പളളിയുടെ ചുമതല കലക്ടര്‍ എസ്.സുഹാസ് ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. പ്രതിഷേധക്കാരെ മുഴുവന്‍ പളളിയില്‍ നിന്ന് നീക്കണമെന്നും കോടതി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമോപദേശം തേടിയശേഷം തുടര്‍നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി. വികാരഭരിതരായി പ്രതിഷേധക്കാര്‍ രംഗത്തെത്തി. വഴങ്ങാത്തവരെ ബലം പ്രയോഗിച്ച് നീക്കുന്നു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പുറത്തു കാത്തുനില്‍ക്കുന്നു.

അതിനിടെ പിറവം പള്ളിയില്‍ കടുത്ത ബലപ്രയോഗത്തിനുശേഷം അറസ്റ്റ്. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം വ്യക്തമാക്കിയിരുന്നു. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് വന്‍ പ്രതിഷേധത്തിനിടെ പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം തുടരുകയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടര്‍ എസ്.സുഹാസ് ചര്‍ച്ച നടത്തിയിരുന്നു.