പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം

0
154

 

തിരുവനന്തപുരം: പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടത്.

പോലീസ് ആരോപണ വിധേയമാകുന്ന കേസില്‍ പുറത്ത് നിന്നുള്ള ഏജന്‍സി അന്വഷിക്കണം എന്നുള്ളതാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിര്‍ദേശം.