ഹാള്‍ ടിക്കറ്റിന് പിറകിലുള്ളത് മകളുടെ കൈയക്ഷരമല്ലെന്ന് അഞ്ജുവിന്റെ പിതാവ്

0
181

 

കോട്ടയം: ചേര്‍പ്പുങ്കലിലെ വിദ്യാര്‍ഥിനി അഞ്ജുവിന്റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവും ബന്ധുക്കളും. അഞ്ജു കോപ്പി അടിച്ചിട്ടില്ലെന്നും ഹാള്‍ ടിക്കറ്റിന് പിറകിലുള്ളത് മകളുടെ കൈയക്ഷരമല്ലെന്നും അത് അവര്‍ തന്നെ എഴുതി പിടിപ്പിച്ചതാണെന്നും പിതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചേര്‍പ്പുങ്കല്‍ ബിഷപ് വയലിന്‍ മെമ്മോറിയല്‍ കോളേജിലെ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മകള്‍ ജീവനൊടുക്കിയത് മാനസിക പീഡനം സഹിക്കാതെയാണെന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു.