നെടുങ്കണ്ടം കസ്റ്റഡി മരണം:സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

0
35

 

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ ജൂഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനു പുറമേയാണ് സി.ബി.ഐ.ക്കും വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സര്‍ക്കാരിനുതന്നെ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി വിമര്‍ശനം നടത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതിയും മുന്‍ എസ്.ഐ.യുമായ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസ് അന്വേഷണത്തെ വിമര്‍ശിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാര്‍പ്പിച്ച ജയില്‍, ലോക്കപ്പ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും കോടതി ചോദിച്ചു.