വാരണാസിയില്‍ മോദിക്ക് ഉജ്ജ്വല സ്വീകരണം

0
134

 

വാരണാസി: ചരിത്ര വിജയത്തിന് ശേഷം വാരണാസിയിലെത്തിയ മോദി കാശിനാഥനെ ദര്‍ശിച്ചതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരും മോദിയെ അനുഗമിച്ചിരുന്നു.

വാരണാസിയില്‍ മോദിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വാരണാസിയില്‍ മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മോദി രാജ്യത്തുടനീളം പ്രചാരണത്തിലായിരുന്നു. വാരണാസിയിലെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന വിശ്വാസത്തോടെയാണ് മോദി രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ വിശ്വാസം വാരണാസിയിലെ ജനം കാത്ത് സൂക്ഷിച്ചെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു.