മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജി പ്രഖ്യാപിച്ചു

0
131

 

ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജി പ്രഖ്യാപിച്ചു. ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചുവെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വാര്‍ത്താസമ്മേളനത്തില്‍ കമല്‍നാഥ് പറഞ്ഞു. കഴിഞ്ഞദിവസം മദ്ധ്യപ്രദേശ് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന സാഹചര്യത്തിലാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്.