മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാംഗവുമായ എംപി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍ ഡി.വൈ.എഫ്.ഐ. അനുശോചനം രേഖപ്പെടുത്തി

0
76

 

മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാംഗവുമായ എംപി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന അദ്ദേഹം കേരള രാഷ്ട്രീയ പൊതുമണ്ഡലത്തിന് തീരാനഷ്ടമാണ്. കേരള രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു വീരേന്ദ്ര കുമാര്‍.
ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി കൃതികള്‍ രചിച്ച അദ്ദേഹം അറിയപ്പെടുന്ന സാഹത്യകാരനും, പ്രഭാഷകനുമായിരുന്നു. ഭാഷയുടേയും ആശയത്തിന്റെയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച അദ്ദേഹം പത്രാധിപന്‍, എഴുത്തുകാരന്‍ , പാര്‍ലമെന്റേറിയന്‍ ഭരണാധികാരി എന്നിങ്ങനെ നിരവധി തലങ്ങളില്‍ കൈമുദ്ര ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ച അദേഹത്തിന്റെ മരണം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിനും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.