കെ.എസ്.ആര്‍.ടി.സി സര്‍വ്വീസില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ്

0
91

 

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് തടസപ്പെട്ട കെ.എസ്.ആര്‍.ടി.സി ഹ്രസ്വദൂര സര്‍വീസുകള്‍ ഇന്നലെ മുതല്‍ പുന:രാരംഭിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ലാടിസ്ഥാനത്തില്‍ ആരംഭിച്ചത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. കൊവിഡിനുശേഷം യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കനത്ത നഷ്ടത്തിലേക്കാണ് കെ.എസ്.ആര്‍.സി. കൊണ്ടെത്തിക്കുന്നത്.