സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം:പ്രതിയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

0
74

കോഴിക്കോട്: യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദിനെയാണ് മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്‌കൂളിലെ താല്‍ക്കാലിക അറബിക് അധ്യാപകനായ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. ഒളിവില്‍ പോയ മസൂദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.