കോഴിക്കോട് കൂടത്തായി കൊലപാതകം: പ്രതികളെ കോടതിയിലെത്തിച്ചു

0
184

 

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജി കുമാര്‍ എന്നിവരെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചു. ഇരുവരേയും കോടതിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വന്‍ പൊലീസ് സന്നാഹത്തോടു കൂടിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കോടതി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ ആളുകള്‍ അവര്‍ക്കു നേരെ കൂവി വിളിച്ചു.

ജോളി, മാത്യു, പ്രജി കുമാര്‍ എന്നീ പ്രതികള്‍ക്കായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് കോടതി ബുധനാഴ്ച പ്രെഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. 15 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച മാത്യു സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്ന് പ്രജി കുമാറും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.